ഡയാലിസിസ് സെൻറർ ഉദ്ഘാടനം ചെയ്തു

ഡയാലിസിസ് സൻെറർ ഉദ്ഘാടനം ചെയ്തു പേരൂർക്കട: പേരൂർക്കട ജില്ല മോഡൽ ആശുപത്രിയിൽ ഡയാലിസ് യൂനിറ്റിനായി നിർമിച്ച കെട്ടിടവും ജില്ല പഞ്ചായത്ത് ആരംഭിച്ച സ്നേഹം മെഡിക്കൽ സ്​റ്റോറും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു അധ്യക്ഷത വഹിച്ചു. ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സ്നേഹം മെഡിക്കൽ സ്​​റ്റോറിലെ ആദ്യ വിൽപന വി.കെ.​ പ്രശാന്ത് എം.എൽ.എ എച്ച്.എം.സി അംഗം എസ്.എസ്. രാജലാലിന് നൽകി ഉദ്ഘാടനം ചെയ്തു. ഏഴ് പേർക്ക് ഒരേസമയം ഡയാലിസിസ് നടത്താൻ യൂനിറ്റിൽ സൗകര്യമുണ്ട്. ജില്ല പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി. രഞ്​ജിത്ത്, പേരൂർക്കട വാർഡ് കൗൺസിലർ പി.എസ്. അനിൽകുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എച്ച്.എം.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.