ലഹരിമരുന്ന് കേസ് കേരള നർകോട്ടിക് സെൽ അന്വേഷിക്കണം -കെ. സുരേന്ദ്രൻ

*വ്യാജ ഒപ്പിട്ടെന്ന ആരോപണമുള്ള ഫയലുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണം കൊല്ലം: ബംഗളൂരുവിലെ ലഹരിമരുന്ന് കേസ് കേരള നർകോട്ടിക് സെൽ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. ബി.ജെ.പി കൊല്ലം ജില്ല ആസ്ഥാന മന്ദിരത്തിൻെറ ശിലാസ്ഥാപനം നിർവഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളവുമായി ബന്ധപ്പെട്ടുനടന്ന ലഹരിക്കച്ചവടത്തിൻെറ തുമ്പ് ബംഗളൂരുവിൽ കിട്ടിയിട്ടും അന്വേഷിക്കാത്തത് സി.പി.എം നേതാക്കളുടെ മക്കളും മന്ത്രിമാരുടെ ബന്ധുക്കളും ഉൾപ്പെട്ടതിനാലാണ്. കേരളത്തിൽ ആർക്കൊക്കെ ബന്ധമുണ്ടെന്ന് നർകോട്ടിക് സെൽ അന്വേഷിക്കണം. ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. ഫയലുകൾ ഫോറൻസിക് പരിശോധന നടത്തി അപരൻ ഒപ്പിട്ടതല്ലെന്ന് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.