ഓഡിറ്റോറിയം ഉദ്ഘാടനം

തിരുവനന്തപുരം: വിതുര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തി​ൻെറ ഉദ്ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തി​ൻെറ ഫണ്ടില്‍നിന്ന്​ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയത്തി​ൻെറ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് വര്‍ഷത്തിനിടെ വിതുരയില്‍ 35 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ല പഞ്ചായത്ത് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും കോവിഡ് കാലത്തെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ നാടിന് അഭിമാനമായ വളൻറിയര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്.എല്‍. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ലാലി, വിതുര ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്. അനുസചേതനന്‍, ഐ.ഐ.എസ്.ഇ.ആര്‍ ജോയൻറ്​ രജിസ്ട്രാര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.