ചുമതല നൽകി

ആറ്റിങ്ങല്‍: കോണ്‍ഗ്രസ് നഗരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ചുമതല ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഷിഹാബുദ്ദീന് നൽകിയതായി ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. മണ്ഡലം കമ്മിറ്റിയില്‍ നിലനിൽക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്​ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍നായര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നപരിഹാരമെന്ന നിലയില്‍ നൽകിയ നിർദേശം ഡി.സി.സി അംഗീകരിക്കുകയായിരു​െന്നന്ന് ഡി.സി.സി പ്രസിഡൻറ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.