ആശുപത്രിയിലെ കുടിവെള്ള സംഭരണി തകർന്നു

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജലസംഭരണികളിലെ ഒരുസംഭരണി തകർന്നു. സാമൂഹികവിരുദ്ധർ നശിപ്പിച്ചതാണോയെന്ന സംശയത്തെ തുടർന്ന്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കിളിമാനൂർ പൊലീസിൽ പരാതി നൽകി. കേശവ ആശുപത്രി കോമ്പൗണ്ടിന് പുറത്തുള്ള ക്വാർ​േട്ടഴ്സിന് സമീപം 25 അടിയിലേറെ ഉയരത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ജലസംഭരണിയാണ് നശിച്ചത്. രണ്ട് വലിയ ടാങ്കുകളിൽ ഒന്നാണ് ഉത്രാടദിനത്തിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ആരും കല്ലെറിഞ്ഞ് പൊട്ടിച്ചതല്ലെന്ന് പൊലീസ് പറയുന്നു. ശക്തമായ ചൂടേറ്റ് ടാങ്ക് പൊട്ടിതാകാമെന്നാണ് നിഗമനം. സമീപത്തായി സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ജലസംഭരണി യഥാസ്ഥാനത്ത് നിന്നും മാറിയ നിലയിലുമാണ്. Kmr Pho-4 - 1 a കേശവപുരം സി.എച്ച്.സിയിലെ വാട്ടർ ടാങ്ക് പൊട്ടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.