ഹൈടെക് ടോയ്​ലറ്റ്​ തുറന്നു

തിരുവനന്തപുരം: നഗരസഭപ്രദേശത്തെ സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതി​ൻെറ ഭാഗമായി നഗരസഭ കരമന ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ഹൈടെക് ടോയ്​ലറ്റി​ൻെറ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ​െചലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഒ. രാജഗോപാൽ എം.എൽ.എ, നഗരസഭ മാരാമത്ത് കാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. പുഷ്പലത, വാർഡ് കൗൺസിലർ കരമന അജിത്, പ്രിൻസിപ്പൽ എം.ജി. വേണുഗോപാൽ, വൈസ് പ്രിൻസിപ്പൽ മിനി പി.വി, പി.ടി.എ പ്രസിഡൻറ്​ നിയാസ് ഖാൻ പി.എച്ച് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.