ശക്​തമായ തിരയിൽ വള്ളം മറിഞ്ഞു; രണ്ടുപേരെ രക്ഷപ്പെടുത്തി

കോവളം: വിഴിഞ്ഞത്ത് ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേരെ മറ്റ്​ വള്ളങ്ങളിലുള്ളവർ രക്ഷപ്പെടുത്തി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പിന് വേണ്ടി കടലിൽ സർവേ നടത്താൻ ഉപയോഗിച്ചിരുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളവും സർവേക്കുപയോഗിച്ചിരുന്ന ഉപകരണവും കടലിൽ മുങ്ങിയതായി വള്ളത്തി​ൻെറ ഉടമ തീരദേശ ​െപാലീസിന്​ നൽകിയ പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.