ബൈക്കി​െൻറ ടയർ പൊട്ടി നിയന്ത്രണം വിട്ട് വയോധിക മരിച്ചു

ബൈക്കി​ൻെറ ടയർ പൊട്ടി നിയന്ത്രണം വിട്ട് വയോധിക മരിച്ചു kol57 mary lopas 60 chavara ചവറ: ബൈക്കി​ൻെറ ടയർ പൊട്ടി നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി ബൈക്കി​ൻെറ പിറകിലിരുന്ന്​ യാത്രചെയ്ത വയോധിക തലയ്ക്ക്​ പരിക്കേറ്റ് രക്തം വാർന്ന്​ മരിച്ചു. ചവറ കുളങ്ങര ഭാഗം ലോപ്പസ് വില്ലയിൽ ഇർവിൻ ലോപ്പസി​ൻെറ ഭാര്യ മേരി ലോപ്പസ് (60) ആണ് മരിച്ചത്. കൊല്ലം, തുയ്യം ചർച്ചിൽ സഹോദര​ൻെറ ഭാര്യാ മാതാവിന് അന്ത്യോപചാരം അർപ്പിക്കാൻവേണ്ടി ബൈക്കി​ൻെറ പിറകിലിരുന്ന് യാത്രചെയ്യവെ വെള്ളിയാഴ്ച രാവിലെ 11.30ഓടെ ദേശീയപാതയിൽ പൂവൻപുഴ ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം. മക്കൾ: ജെറിൻ ലോപ്പസ്, ജീന ലോപ്പസ്. മരുമകൻ: പരേതനായ മൈക്കിൾ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്​കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചവറ കുളങ്ങരഭാഗം വേളാങ്കണ്ണി ചർച്ച് സെമിത്തേരിയിൽ. ചിത്രം: മേരി ലോപ്പസ് (60)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.