ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം -ഐ.എം.എ

തിരുവനന്തപുരം: ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ചില സ്വകാര്യ ആശുപത്രികളില്‍ ലഭ്യതയില്‍ കുറവുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കാര്യമായി കുറഞ്ഞതായും റിപ്പോർട്ടുണ്ട്. സര്‍ക്കാർ ഇടപെടൽ ഉണ്ടായാലേ പ്രതിസന്ധി ഒഴിവാക്കാനാകൂ. കൂടുതല്‍ പേരെ ഐ.സി.യുവില്‍ ചികിത്സിക്കേണ്ടിവരുമ്പോള്‍ ഓക്‌സിജന്‍ ആവശ്യകത പതിന്മടങ്ങ് വർധിക്കുമെന്നും ഐ.എം.എ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.