അമിതനിരക്ക്​ ഈടാക്കുന്ന ലാബുകൾക്കെതിരെ നടപടി വേണം ^എ.​െഎ.വൈ.എഫ്​

അമിതനിരക്ക്​ ഈടാക്കുന്ന ലാബുകൾക്കെതിരെ നടപടി വേണം -എ.​െഎ.വൈ.എഫ്​ തിരുവനന്തപുരം: കോവിഡ് ടെസ്​റ്റി​ന് അമിത ചാർജ് ഈടാക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ആൻറിജൻ ടെസ്​റ്റി​ന് 625 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇതിനുപുറമേ 275 രൂപ പ്രോസസിങ്​ ചാർജ് ഇനത്തിൽ പല സ്വകാര്യ ലാബുകളും ഈടാക്കുന്നു. ആൻറിജൻ കിറ്റില്ലെന്ന് പറഞ്ഞ് ടെസ്​റ്റി​ന് വരുന്നവരെ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ നിർബന്ധിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്​. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയതായി സംസ്ഥാന പ്രസിഡൻറ്​ അഡ്വ.ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.