തനിമ കലാസാഹിത്യവേദി ഓണം സൗഹൃദസംഗമം

കല്ലമ്പലം: മലയാളികളുടെ ദേശീയോത്സവമായ ഓണം തിന്മക്കെതിരെ നന്മയുടെ വിജയാഘോഷമായി മാറണമെന്ന് തനിമ കലാസാഹിത്യവേദി പ്രസിഡൻറ്​ എം. ഖുത്തുബ് അഭിപ്രായപ്പെട്ടു. തനിമ ആറ്റിങ്ങൽ ചാപ്റ്ററി​ൻെറ ഓൺലൈൻ ഓണസൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ. സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ പ്രവണതകളെ അതി​ൻെറ തനിമയിൽതന്നെ പുറത്തുകൊണ്ടുവരാൻ തനിമ കലാസാഹിത്യ വേദി പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷത വഹിച്ച കവിയും തനിമ സെക്രട്ടറിയുമായ മടവൂർ രാധാകൃഷ്ണൻ പറഞ്ഞു. കവി കാപ്പിൽ ഗോപിനാഥൻ, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി തമീം, കെ.എസ്.ടി.എം ജില്ല കമ്മിറ്റി അംഗം ഷമീർ, എം.എസ്.കെ. തങ്ങൾ, കുഞ്ഞുമോൻ ജോർജ്, ഹനീഫ, േഫ്രയ, ആതിര, അനിൽകുമാർ, സുചീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മനോജ് നാവായിക്കുളം, ദീപക് എന്നിവർ കവിത അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.