കിളിമാനൂർ മേഖലയിൽ എട്ടുപേർക്ക് കോവിഡ്​

കിളിമാനൂർ: കിളിമാനൂർ മേഖലയിൽ വിവിധ പഞ്ചായത്തുകളിലായി എട്ടു​േപർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരൂർ പഞ്ചായത്തിൽ മൂന്നുപേർക്കും പഴയകുന്നു​േമ്മലിൽ രണ്ടുപേർക്കും കിളിമാനൂരിൽ ഒരാൾക്കും പുളിമാത്ത് രണ്ടുപേർക്കുമാണ് പോസിറ്റിവായത്​. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരൂർ പഞ്ചായത്തിൽ വാർഡ് നാലിൽ ഇടവനക്കോണത്തുള്ള വീട്ടിലെ 45 വയസ്സുള്ള സ്ത്രീക്കും അവരുടെ 22ഉം 18ഉം വയസ്സുള്ള മക്കൾക്കുമാണ് പോസിറ്റിവായത്​. പഴയകുന്നു​േമ്മൽ പഞ്ചായത്തിൽ കുന്നുമ്മേൽ വട്ടവിള കോളനിയുള്ള 48 വയസ്സുള്ള സ്ത്രീക്കും അവരുടെ 18 വയസ്സുള്ള മകൾക്കുമാണ്​ രോഗം. കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്ന് ഈഞ്ചക്കുഴിയിലുള്ള 58കാരനും പോസിറ്റിവായി. ഇദ്ദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനുവേണ്ടി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പുളിമാത്ത് പഞ്ചായത്തിൽ വാർഡ് രണ്ട്​ പുല്ലയിലുള്ള 46 വയസ്സുകാരനായ എൻ.ജി.ഒ യൂനിയൻ നേതാവിനും വാർഡ് 16ൽ ആൽത്തറമൂട്ടിൽ എയർഫോഴ്സ് ജീവനക്കാരനായ യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പരിധിയിൽ വിളയിൽമൂല സ്വദേശിയും ക്യാമറമാനുമായ ഒരാൾക്കും ഒമാനിൽനിന്ന്​ നേരിട്ട് മെഡിക്കൽ കോളജിലെത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾക്കും തൃശൂർ പൊലീസ് അക്കാദമിയിലുണ്ടായിരുന്നയാൾക്കുമാണ്​ കോവിഡ്​ പോസിറ്റിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.