ഡി.വൈ.എഫ്.ഐയിൽ നിന്ന്​ യൂത്ത് കോൺഗ്രസിൽ ചേർന്നു

വർക്കല: ഇടവയിൽ ഒരുവിഭാഗം ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജി​െവച്ച് യൂത്ത് കോൺഗ്രസിൽ ചേർന്നു. ഇടവ മോൺസ്​റ്റേഴ്സ് ജങ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ഫയാസ്, സുൽത്താൻ, റഹ്‌മാൻ, സിബിൻ, നൈജു, നെസ്‌മൽ, സൈദ്, ഷാഫർ, അൽസലാം, സൈത്ത് എന്നിവരാണ് യൂത്ത് കോൺഗ്രസിൽ ചേർന്നത്. ഇവരെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ഷാലി മെംബർഷിപ് കൈമാറി ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ഇടവ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ഇടവ റഹ്മാൻ, മോഹനൻ നായർ, ഡി.സി.സി അംഗം പുത്തൂരം നിസാം, പഞ്ചായത്തംഗം അശോക് കുമാർ, യൂത്ത് കോൺഗ്രസ്​ വർക്കല നിയോജകമണ്ഡലം പ്രസിഡൻറ്​ കല്ലമ്പലം ജിഹാദ്, ഇടവ മണ്ഡലം പ്രസിഡൻറ്​ നിഹാൽ നിസാം എന്നിവർ സംബന്ധിച്ചു. ● നഗരസഭയിൽ തൊഴിൽരഹിത വേതനം വർക്കല: നഗരസഭയിൽനിന്ന്​ നിലവിൽ തൊഴിൽരഹിത വേതനം വാങ്ങുന്നവർ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്​ബുക്ക്, സ്കൂൾ സർട്ടിഫിക്കറ്റ്, എംപ്ലോയ്മൻെറ്​ രജിസ്ട്രേഷൻ കാർഡ്, വേതനം വിതരണകാർഡ്, ആധാർ എന്നിവയുടെ ഫോട്ടോകോപ്പികളുമായി എട്ടിന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പായി നഗരസഭ ഓഫിസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.