നാട്​ വിറപ്പിച്ച പുലിക്ക്​ ദാരുണാന്ത്യം; കമ്പിവേലിയിൽ കുടുങ്ങി ചത്ത നിലയിൽ

മുണ്ടൂർ (പാലക്കാട്​): മൂന്നുമാസമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി കമ്പിവേലിയിൽ കുടുങ്ങി മരണത്തിന് കീഴടങ്ങി. മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ തെക്കുംകരയിലും പരിസരങ്ങളിലും 20ൽപരം ആടുകളെയും നായ്​ക്കളെയും കൊന്നുതിന്ന പുലിയാണ് ഒടുവിൽ ദാരുണമായി ചത്തത്​. ബുധനാഴ്ച ഉച്ചക്ക്​ 12നാണ് വനാതിർത്തിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കമ്പിവേലിയിൽ കഴുത്ത് കുരുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഉന്നത​ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജില്ല വെറ്ററിനറി ഓഫിസർ, രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഗവ. വിക്ടോറിയ കോളജിലെ വിദഗ്ധർ, എൻ.ജി.ഒ പ്രതിനിധി, മുഖ്യ വനം കൺസർവേറ്റർ, അസി. വനം ഓഫിസർ എന്നിവരടങ്ങിയ വിദഗ്​ധ സമിതി രൂപവത്​കരിച്ചു. പുലിയുടെ ജഡം ധോണി വെറ്ററിനറി ഡോക്ടറുടെ ഓഫിസിന്​ സമീപത്തെത്തിച്ചു. വിദഗ്​ധ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ പോസ്​റ്റ്​മോർട്ടം നടത്തും. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. pkg tiger1 മുണ്ടൂർ തെക്കുംകരയിൽ കമ്പിവേലിയിൽ കുരുങ്ങിയ പുലി ചത്തനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.