ഫസ്​റ്റ്​ലൈൻ കോവിഡ് ട്രീറ്റ്മെൻറ് സെൻറർ അടച്ചു

ഫസ്​റ്റ്​ലൈൻ കോവിഡ് ട്രീറ്റ്മൻെറ് സൻെറർ അടച്ചു കോവളം: വിഴിഞ്ഞമടക്കം തീരദേശമേഖലയിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കോവളം വെള്ളാറിലെ ജി.വി. രാജ കൺവെൻഷൻ സൻെററിൽ പ്രവർത്തിച്ചിരുന്ന ഫസ്​റ്റ്​ലൈൻ കോവിഡ് ട്രീറ്റ്മൻെറ് സൻെറർ അടച്ചു. നിലവിൽ ചികിത്സയിലായിരുന്ന 16 പേരിൽ 14 പേരും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയിരുന്നു. അവശേഷിച്ച രണ്ടുപേരെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിലെ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയശേഷമാണ് പ്രവർത്തനം അവസാനിപ്പിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. തീരദേശമേഖലയിലുള്ള പുരുഷന്മാരെയാണ് ഇവിടെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.