ഭക്ഷ്യകിറ്റുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ സഹായം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയും കടൽക്ഷോഭവും മൂലം പ്രയാസങ്ങൾ നേരിടുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആയിരം രൂപയുടെ ഭക്ഷ്യകിറ്റുകളെത്തിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് സോഫ്റ്റ്​വെയർ കമ്പനിയുടെ അഞ്ച് ലക്ഷം രൂപയുടെ സഹായം. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ബി.എസ് സോഫ്റ്റ്​വെയർ സർവിസസി​ൻെറ നേതൃത്വത്തിലാണ് അഞ്ചു ലക്ഷം രൂപയുടെ സഹായം നൽകിയത്. കമ്പനിയുടെ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി മാത്യു ജോഷ്വായിൽ നിന്ന് മേയർ കെ. ശ്രീകുമാർ ചെക്ക് ഏറ്റുവാങ്ങി. പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ കേരളത്തി​ൻെറ സ്വന്തം സേനക്ക്​ സഹായമെത്തിക്കുന്നതിനായി നഗരസഭ ആവിഷ്‌കരിച്ച തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് www.donatetmc.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ഓൺലൈനായും സഹായം നൽകാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.