യൂത്ത് കോൺഗ്രസ്‌ പ്രതിഷേധപ്രകടനം നടത്തി

തിരുവനന്തപുരം: ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ ആക്രമിച്ച യൂത്ത് കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി ജി. ലീനയുടെ വീട് സന്ദർശിച്ച ശേഷം അവിടെ കൃഷ്​ണപിള്ള സ്മാരകത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി. വൈസ് പ്രസിഡൻറ്​ എൻ.എസ്​. നുസൂർ ഉദ്‌ഘാടനം ചെയ്തു. കൊലചെയ്യപ്പെട്ട ചെറുപ്പക്കാരുടെ പേരിൽ സംസ്ഥാനത്ത് ഡിവൈ.എഫ്​.​െഎ നടത്തി​െക്കാണ്ടിരിക്കുന്ന അക്രമപരമ്പരകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണക്കാട് രാജേഷ്, കിരൺ ഡേവിഡ്, താജുദ്ദീൻ, സിയാദ് പരുത്തിക്കുഴി, എം.ഇ. അനസ്, വിനീഷ്, മുട്ടത്തറ ബാലു, വണ്ടിത്തടം പ്രദീപ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.