ചെമ്പഴന്തിയിൽ ഗുരുജയന്തി ആഘോഷം, അന്നദാനവും പൊതുചടങ്ങുകളും ഒഴിവാക്കി

തിരുവനന്തപുരം: ചെന്തഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. കോവിഡ്​ നിയന്ത്രണമുള്ളതിനാൽ ലളിതമായാണ്​ ചടങ്ങുകൾ നടന്നത്​്​. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്​ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ ചെമ്പഴന്തിയിലെത്തി ജന്മഗൃഹത്തിൽ പുഷ്പാർച്ചന നടത്തി. രാവിലെ അഞ്ചിന്​ വിശേഷാൽ പൂജ, ഗണപതി ഹോമം എന്നിവയോടെയാണ് ജയന്തിദിന ചടങ്ങുകൾ ആരംഭിച്ചത്. കർശന നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നു. ലോക്ക്ഡൗണിനു ശേഷം ആദ്യമായി ദർശനാനുമതി ലഭിച്ചതിനാൽ നൂറുകണക്കിനാളുകളാണ് ചട്ടങ്ങൾ പാലിച്ച് എത്തിയത്. രാവിലെ ആറ്​ മുതൽ തിരുപ്പിറവി വിശേഷാൽ പൂജയും സമൂഹപ്രാർഥനയും 11.30ന് വിശേഷാൽ ഗുരുപൂജയും നടന്നു. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയും സമൂഹപ്രാർഥനയുമോടെ പരിപാടികൾ സമാപിപ്പിച്ചു. വിശേഷാൽ അന്നദാനവും മറ്റ് പൊതുചടങ്ങുകളും കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഒഴിവാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.