ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

adith 22 ndd നെടുമങ്ങാട്: ഓണക്കോടി വാങ്ങാൻ പുറപ്പെട്ട യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. പൂവത്തൂർ മാടൻകാവ് തടത്തരികത്ത് വീട്ടിൽ ആദിത്ത് (22) ആണ് മരിച്ചത്. ഉത്രാടദിവസം രാത്രി വീടിന് സമീപം പൂവത്തൂർ റോഡിൽ പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായ ആദിത് ഗുഡ്‌സ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പിതാവ്​: ഗോപൻ. മാതാവ്​: ബേബി. സഹോദരൻ: നന്ദു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.