ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ

Jayachandran 53 vzm കോവളം: പൂങ്കുളത്ത് ഗൃഹനാഥനെ വീടിന് സമീപത്തെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളായണി മേക്കെ പൂങ്കുളം ചൈത്രത്തിൽ കെട്ടിട നിർമാണത്തൊഴിലാളിയായ ജയചന്ദ്രനെയാണ് (53) പൂങ്കുളം ചാമുണ്ഡേശ്വരി ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവോണദിവസം വീട്ടിൽനിന്ന്​ കാണാതായ ഇയാളുടെ ഇരുചക്രവാഹനവും ചെരിപ്പും കുളത്തിന് സമീപം കണ്ടെത്തിയതിനെതുടർന്ന് സംശയം തോന്നി കോവളം പൊലീസിനെ വിവരമറിയിച്ചു. വിഴിഞ്ഞത്തുനിന്ന്​ ഫയർഫോഴ്സ് സ്​റ്റേഷൻ ഓഫിസർ റ്റി.കെ. രവീന്ദ്ര​ൻെറ നേതൃത്വത്തിലെ സംഘമെത്തി കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച രാത്രി പ്രദേശത്ത് അത്തപ്പൂക്കളമിട്ടിരുന്ന യുവാക്കൾ ഇയാളെ ക്ഷേത്രത്തിന് സമീപം കണ്ടിരുന്നതായി പറയുന്നു. ഭാര്യ: ബിന്ദു. മക്കൾ: ഐശ്വര്യ, ആര്യ. മരുമകൻ: സജിത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.