ബൈക്കപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

നേമം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 60 വയസ്സ് തോന്നിക്കുന്ന അജ്ഞാതന്‍ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കഴിഞ്ഞ ഞായറാഴ്​ച രാത്രി 11.15നായിരുന്നു സംഭവം. കരമന മസ്ജിദിന് സമീപം ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അജ്ഞാതനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്​ച ഉച്ചക്ക്​ 12.15നായിരുന്നു മരണം. സാരമായി പരിക്കേറ്റ രണ്ടാമത്തെ ബൈക്ക് യാത്രികന്‍ മെഡിക്കൽ കോളജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. കരമന പൊലീസ് കേസെടുത്തു. UN IDENTIFIED DEAD BOD​Y ചിത്രവിവരണം: ബൈക്കപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ടയാള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.