കോൺഗ്രസ്​ ഒാഫിസുകൾക്ക്​ നേരെ ആക്രമണം

തിരുവനന്തപുരം/വെഞ്ഞാറമൂട്​: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിനു​ പിന്നാലെ കോൺഗ്രസ്​ ഒാഫിസുകൾക്ക്​ നേ​െര ആക്രമണം. തിരുവനന്തപുരം ജില്ലയിൽ പേട്ട, വട്ടിയൂർക്കാവ്​, വെമ്പായം, വെഞ്ഞാറമൂട്, തേമ്പാംമൂട്, മരുതുംമൂട് എന്നിവിടങ്ങളിലെ ഒാഫിസുകൾക്കുനേരെയാണ്​ ​ആക്രമണമുണ്ടായത്​. ഇവിടങ്ങളിലെ കൊടിമരങ്ങളും ബോര്‍ഡുകളും കൂടി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളില്‍ മരിച്ചവരുടെ മൃതദേഹവുമായുള്ള വിലാപയാത്രക്കിടെയാണ് വെമ്പായത്തെ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ഏതാണ്ട് ഇതേ സമയത്തു തന്നെ വെഞ്ഞാറമൂട്ടിലെ ഓഫിസും അടിച്ചുതകര്‍ക്കപ്പെട്ടു. രാത്രിയോടെയാണ് തേമ്പാംമൂട്ടിലെയും മരുതുംമൂട്ടിലെയും ഓഫിസുകൾ ആക്രമിക്കപ്പെട്ടത്. എല്ലാ ഓഫിസുകളിലെയും സാമഗ്രികള്‍ പൂര്‍ണമായും അടിച്ചുതകര്‍ക്കുകയോ കത്തിനശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കോൺഗ്രസ്​ നേതാക്കളുടെ വീടുകൾക്ക്​ നേരെയും കല്ലേറുണ്ടായി. ഒാഫിസുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്​ വെമ്പായത്ത്​ കോൺഗ്രസ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തിരുന്നു. എങ്കിലും എം.സി റോഡ്​ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.