അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു

വെള്ളറട: പി.എസ്​.സി നിയമനത്തി​ൻെറ അപാകതയില്‍ മനംനൊന്ത് ആത്മഹത്യചെയ്ത കാരക്കോണത്തെ അനു എന്ന ചെറുപ്പക്കാര​ൻെറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ്​ പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ്​ ജെ.എസ്. ബ്രമിന്‍ ചന്ദ്ര​ൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ എന്‍.എസ്. നുസൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, മഞ്ചവിളാകം ജയന്‍, പാറശ്ശാല സുധാകരന്‍, ദസ്തഹീര്‍, കൊല്ലിയോട് സത്യനേശന്‍, ശ്യാം വെള്ളറട, രാജരാജ സിങ്​, ബിനു, തത്തലം രാജു, പ്രതീഷ്, സതീഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.