കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന്​ രമേശ് ചെന്നിത്തല

കോവളം: വെഞ്ഞാറമൂട്ടിലെ കൊലപാതകത്തി​ൻെറ പേരിൽ കോൺഗ്രസ് പ്രവർത്തകരുടെയും പാർട്ടി ഒാഫിസുകളുടെയും നേരെ നടക്കുന്ന വ്യാപക ആക്രമണം അവസാനിപ്പിക്കാൻ അണികൾക്ക് മുഖ്യമന്ത്രി നിർ​േദശം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മ അയ്യന്‍കാളി ജയന്തി ആഘോഷത്തി​ൻെറ ഭാഗമായി വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കൊലപാതകത്തെയും തങ്ങൾ ന്യായീകരിക്കുകയില്ല. ഈ കൊലപാതകത്തെയും അപലപിക്കുന്നു. ഒരു കുറ്റവാളിയെയും തങ്ങൾ സംരക്ഷിക്കില്ല. പൊലീസ് കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഏത് സംഭവം നാട്ടിലുണ്ടായാലും രക്തസാക്ഷികളെ തേടുന്ന പാർട്ടിയാണ് സി.പി.എം. ഭരണത്തി​ൻെറ തണലിൽ പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ഇതൊക്കെ നടക്കുന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.