സി.പി.എം കലാപം നടത്തുന്നത് അവസാനിപ്പിക്കണം ^നെയ്യാറ്റിൻകര സനൽ

സി.പി.എം കലാപം നടത്തുന്നത് അവസാനിപ്പിക്കണം -നെയ്യാറ്റിൻകര സനൽ തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്​ട്രീയവത്​കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം ഗൂഢാലോചന നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ. പി.എസ്‌.സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ മനംനൊന്ത് എസ്. അനു എന്ന യുവാവ് ആത്മഹത്യചെയ്ത സംഭവവും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സ്വർണകള്ളക്കടത്തും ഉൾപ്പെടെ മറ്റ് നിരവധി അഴിമതികളിലുംപെട്ട് ആടിയുലഞ്ഞ അണികളെ തെരുവിലിറക്കാൻ കിട്ടിയ അവസരമായാണ് കൊലപാതകത്തെ സി.പി.എം ഉപയോഗപ്പെടുത്തുന്നത്. കേശവദാസപുരം മോസ്‌ക്ക് ലൈനിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട്‌ ഡി.വൈ.എഫ്.ഐക്കാർക്ക്​ പരുക്കേറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയാറാവണം. സംസ്ഥാനത്ത് വ്യാപക അക്രമത്തിന്‌ ഉപയോഗിക്കാൻ ബോംബ് നിർമാണത്തെ സി.പി.എം പ്രോത്സാഹിപ്പിക്കുകയാണെന്നും നെയ്യാറ്റിൻകര സനൽ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.