നെയ്യാറ്റിന്‍കര വെടിവെപ്പ്​ അനുസ്മരണം നടത്തി

തിരുവനന്തപുരം: ദേശസ്‌നേഹത്തി​ൻെറ ഏറ്റവുവലിയ മാതൃകയായിരുന്നു നെയ്യാറ്റിന്‍കര വെടി​െവപ്പിന് ഇടയാക്കിയ സംഭവമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. നെയ്യാറ്റിന്‍കര വെടിവെപ്പി​ൻെറ 82ാം രക്തസാക്ഷിത്വ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യസമരകാലത്ത് നെയ്യാറ്റിന്‍കരയെ അടയാളപ്പെടുത്തിയ പോരാട്ടത്തി​ൻെറ ധീരസ്മരണകളാണ് ഈ സംഭവം. ഏഴ്​ രക്തസാക്ഷികളെ സൃഷ്​ടിച്ച തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ് നെയ്യാറ്റിന്‍കര വെടിവെപ്പ്​. ഇൗ കാലഘട്ടത്തില്‍ ദേശസ്‌നേഹത്തേക്കാള്‍ ജാതിക്കും മതത്തിനും പ്രധാന്യംനല്‍കുന്ന അപകടരമായ സ്ഥിതിവിശേഷമാണുള്ളതെന്നും തമ്പാനൂര്‍ രവി പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ്​ വി.കെ. അവിനേന്ദ്രകുമാര്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ആര്‍. ശെല്‍വരാജ്, എസ്.കെ. അശോക് കുമാര്‍, ഡി.സി.സി ഭാരവാഹികളായ മൊഹുനുദ്ദീന്‍, കക്കാട് രാമചന്ദ്രന്‍നായര്‍, തിരുപുറം ഗോപന്‍, മണ്ഡലം പ്രസിഡൻറുമാരായ പി.സി പ്രതാപ്, പത്മകുമാര്‍, മാധവന്‍കുട്ടി, കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.