എച്ച്. വസന്തകുമാറി​െൻറ സംസ്​കാരം ഇന്ന്​

എച്ച്. വസന്തകുമാറി​ൻെറ സംസ്​കാരം ഇന്ന്​ നാഗർകോവിൽ: ​േകാവിഡ്​ ബാധിച്ച്​ മരിച്ച കോൺഗ്രസ്​ നേതാവും കന്യാകുമാരി എം.പിയുമായ എച്ച്​. വസന്ത്​കുമാറി​​ൻെറ സംസ്​കാരം ഞായറാഴ്ച രാവിലെ 10ന്​ നടക്കും. ജന്മസ്​ഥലമായ അഗസ്​ഥീശ്വരത്തെ വീട്ടുവളപ്പിലാണ്​ സംസ്​കാരം. ശനിയാഴ്ച കോൺഗ്രസ്​ ആസ്​ഥാനമായ ചെന്നൈയിലെ സത്യമൂർത്തി ഭവനിലും സ്വവസതിയിലും പൊതുദർശനത്തിനു​െവച്ച മൃതദേഹം രാത്രി​േയാടെ കന്യാകുമാരിയിലെത്തിച്ചു. രാഷ്​ട്രീയ വ്യവസായ ജനസേവന രംഗങ്ങളിൽ സജീവമായിരുന്ന വസന്ത്​കുമാറിന്​ അന്ത്യാഞ്​ജലിയർപ്പിക്കാൻ നിരവധിപേർ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.