തിരുവോണത്തിന്​ നിരാഹാരസമരം

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള ഡ്യൂട്ടിക്രമീകരണ ഉത്തരവുകൾ വനംവകുപ്പിൽ നടപ്പാക്കാത്ത വനംവകുപ്പ് മേധാവികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ ഫോറസ്​റ്റ്​ പ്രൊട്ടക്ടീവ് സ്​റ്റാഫ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ തിരുവോണ ദിവസം വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തിന് മുമ്പിൽ അ​േസാസിയേഷൻ സംസ്ഥാന ഭാരവാഹികൾ നിരാഹാരസമരം നടത്തും. ഫോറസ്​റ്റ്​ സ്​റ്റേഷൻ സെക്ഷനുകളുടെ ജീവനക്കാർക്ക് കോവിഡ് രോഗബാധയേറ്റാൽ വനം മേഖലകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ പൂർണമായും നിശ്ചലമാകുമെന്നും പ്രസിഡൻറ്​ എം.എസ്. ബിനുകുമാറും ജനറൽ സെക്രട്ടറി എം. മനോഹരനും പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.