പാലത്തായി കേസ്: ഇരക്കെതിരേ വ്യാജ റിപ്പോര്‍ട്ട് ചമക്കുന്നു -എസ്.ഡി.പി.ഐ

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രതിയായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ അന്വേഷണസംഘം ഇരക്കെതിരെ ഹൈകോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രതിയെ സംരക്ഷിക്കുന്നതിനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്​ദുല്‍ ജബ്ബാര്‍. പത്മരാജനെ രക്ഷിക്കാൻ അന്വേഷണസംഘം നടത്തുന്ന ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആഭ്യന്തരവകുപ്പ് സംഘ്​പരിവാരത്തി​ൻെറ ആജ്ഞാനുവര്‍ത്തിയായി മാറിയതി​ൻെറ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കള്ളക്കടത്ത് കേസി​ൻെറ അന്വേഷണം പുരോഗമിക്കുന്നതിനിടെ കപട ദേശീയവാദികളുടെ രാജ്യദ്രോഹ പ്രവര്‍ത്തനം ഓരോന്നായി ചുരുളഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.