പ്രതിഷേധ ധർണ

​ആറ്റിങ്ങല്‍: അഴിമതി-സ്വർണക്കടത്ത് കേസുകളില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സേവാദള്‍ കടയ്ക്കാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധർണ നടത്തി. ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കാവൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. സേവാദള്‍ കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡൻറ്​ ഷിബു അധ്യക്ഷത വഹിച്ചു. സേവാദള്‍ ജില്ല സെക്രട്ടറി പാലാംകോണം ജമാല്‍, ചിറയിന്‍കീഴ് നിയോജകമണ്ഡലം പ്രസിഡൻറ്​ എം.എച്ച്. സുധീര്‍, വൈസ് പ്രസിഡൻറ്​ എ.കെ. നഗര്‍ സുനില്‍, ജനറല്‍ സെക്രട്ടറി മേല്‍കടയ്ക്കാവൂര്‍ അശോകന്‍, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ആസാദ്, ബാബൂട്ടി, സുരേഷ് ബാബു, ഷാന്‍, പെരുംകളം അന്‍സര്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു. tw atl sevadal darna kadakkavoor ashkan ഫോട്ടോ: സേവാദള്‍ കടയ്ക്കാവൂരില്‍ നടത്തിയ ധർണ ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കാവൂര്‍ അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.