ഇ^മാലിന്യം പദ്ധതി: രണ്ട് ഏക്കർ ഭൂമി കൈമാറി

ഇ-മാലിന്യം പദ്ധതി: രണ്ട് ഏക്കർ ഭൂമി കൈമാറി തിരുവനന്തപുരം: ശുചിത്വ മിഷനുമായി ബന്ധപ്പെട്ട ഇ-മാലിന്യം പുനരുൽപാദന പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ഏക്കർ ഭൂമി റവന്യൂവകുപ്പ് കൈമാറി. എറണാകുളത്ത് കടുങ്ങല്ലൂർ വില്ലേജിൽ സർവേ നമ്പർ 88/7ൽ​െപട്ട ഭൂമിയാണ് ഉടമാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി മുൻകൂർ കൈവശാവകാശം വ്യവസായവകുപ്പിന് നൽകി റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി ഡോ. എ. ജയതിലകി​ൻെറ ഉത്തരവ്. എറണാകുളത്തെ ആലുവാ എടയാർ വ്യവസായമേഖലയിൽ ശുചിത്വമിഷനുമായി ബന്ധപ്പെട്ട പ്രോജക്ട്​ സ്ഥാപിക്കുന്നതിനാണ് ഭൂമി അനുവദിച്ചത്. ഇ-മാലിന്യം​, പ്ലാസ്​റ്റിക് മാലിന്യം എന്നിവയിൽ നിന്ന്​ പുനരുൽപാദനം നടത്തുന്ന യൂനിറ്റ് സ്ഥാപിക്കുന്നത് സീക്കിൻ എൻവയൺമൻെറൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. പൊതു ആവശ്യമെന്ന നിലയിൽ പരിഗണിച്ച് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ-വാണിജ്യ ഡയറക്ടർ ജൂൺ 15നാണ് പ്രൊപ്പോസൽ സമർപ്പിച്ചത്. തുടർനടപടികൾ എറണാകുളം കലക്ടർ സ്വീകരിക്കും. ഭൂമി കൈമാറ്റം സംബന്ധിച്ച വിശദമായ പ്രപ്പോസൽ ലാൻഡ് റവന്യൂ കമീഷണർ സമർപ്പിക്കണമെന്നാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.