Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTഇ^മാലിന്യം പദ്ധതി: രണ്ട് ഏക്കർ ഭൂമി കൈമാറി
text_fieldsbookmark_border
ഇ-മാലിന്യം പദ്ധതി: രണ്ട് ഏക്കർ ഭൂമി കൈമാറി തിരുവനന്തപുരം: ശുചിത്വ മിഷനുമായി ബന്ധപ്പെട്ട ഇ-മാലിന്യം പുനരുൽപാദന പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ഏക്കർ ഭൂമി റവന്യൂവകുപ്പ് കൈമാറി. എറണാകുളത്ത് കടുങ്ങല്ലൂർ വില്ലേജിൽ സർവേ നമ്പർ 88/7ൽെപട്ട ഭൂമിയാണ് ഉടമാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി മുൻകൂർ കൈവശാവകാശം വ്യവസായവകുപ്പിന് നൽകി റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി ഡോ. എ. ജയതിലകിൻെറ ഉത്തരവ്. എറണാകുളത്തെ ആലുവാ എടയാർ വ്യവസായമേഖലയിൽ ശുചിത്വമിഷനുമായി ബന്ധപ്പെട്ട പ്രോജക്ട് സ്ഥാപിക്കുന്നതിനാണ് ഭൂമി അനുവദിച്ചത്. ഇ-മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവയിൽ നിന്ന് പുനരുൽപാദനം നടത്തുന്ന യൂനിറ്റ് സ്ഥാപിക്കുന്നത് സീക്കിൻ എൻവയൺമൻെറൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. പൊതു ആവശ്യമെന്ന നിലയിൽ പരിഗണിച്ച് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ-വാണിജ്യ ഡയറക്ടർ ജൂൺ 15നാണ് പ്രൊപ്പോസൽ സമർപ്പിച്ചത്. തുടർനടപടികൾ എറണാകുളം കലക്ടർ സ്വീകരിക്കും. ഭൂമി കൈമാറ്റം സംബന്ധിച്ച വിശദമായ പ്രപ്പോസൽ ലാൻഡ് റവന്യൂ കമീഷണർ സമർപ്പിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story