വികസനഭൂമികയിൽ ഇച്ഛാശക്തിയുടെ നേർസാക്ഷ്യം ^മന്ത്രി ​തോമസ്​ ​െഎസക്​

വികസനഭൂമികയിൽ ഇച്ഛാശക്തിയുടെ നേർസാക്ഷ്യം -മന്ത്രി ​തോമസ്​ ​െഎസക്​ സംസ്ഥാനചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വികസനമുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമ്പോൾ അതിന്‌ ഊർജം പകരുന്ന പ്രധാന ഘടകമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്​റ്റ്​മൻെറ്​ ഫണ്ട് ബോർഡ് അഥവാ കിഫ്ബി. കേരള നിയമസഭ ​െഎകകണ്​േ​ഠ്യനയാണ് കിഫ്ബി ദേദഗതി നിയമം പാസാക്കിയത്. സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ ഭരണവകുപ്പുകൾക്ക് കീഴിലായി 57,000 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞു. 5866 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു. ദീർഘവീക്ഷണവും പ്രായോഗികതയും സമന്വയിക്കുന്ന ആശയങ്ങളാണ്​ കിഫ്​ബിയുടെ കാതൽ. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ രംഗത്ത് നടത്തുന്ന ഏറ്റവും നൂതനമായ ഇടപെടലാണ് കിഫ്ബി വഴിയുള്ള വിഭവസമാഹരണം. അന്തർദേശീയ കമ്പോളത്തിൽനിന്ന്​ മസാല ബോണ്ട് വഴി പണം സമാഹരിക്കുന്ന സംസ്ഥാന സർക്കാറുകളുടെ ആദ്യത്തെ ധനകാര്യസ്ഥാപനമാണ് കിഫ്ബി. നേരിട്ട് ആദായം തരാത്ത പദ്ധതികൾ ഏറ്റെടുക്കാൻ ആര് വായ്പ തരും എന്നു സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു മസാല ബോണ്ട്. കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ അതിശയോക്തി എന്നാരോപിച്ചിരുന്നവർ പോലും പദ്ധതികൾ പ്രവൃത്തിപഥത്തിലായതോടെ നിശ്ശബ്​ദരായിട്ടുണ്ട്. ദശാബ്​ദങ്ങൾക്ക് ശേഷം മാത്രം സാധ്യമായേക്കുന്ന വികസിതകേരളം ഇന്നുതന്നെ സൃഷ്​ടിക്കാനുള്ള സംസ്ഥാന സർക്കാറി​ൻെറ ഇച്ഛാശക്തിയുടെ നേർസാക്ഷ്യമാണ് കിഫ്ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ. കിഫ്ബി എടുക്കുന്ന വായ്പകൾ പ്രസക്തമാകുന്നതും ഇവിടെയാണ്. രണ്ടുപതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു ഈ പദ്ധതികളെങ്കിൽ ചെലവ് എത്രയോ മടങ്ങ് ഉയരുമായിരുന്നു. അതി​െനക്കാൾ എത്രയോ കുറവാണ് പലിശച്ചെലവ് എന്നത് വിമർശകർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോൾ പൂർത്തിയായാൽ ഇന്നുള്ളവർക്ക് കൂടി ഈ പദ്ധതികൾ കൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ സാമൂഹിക വികസന സൂചികകളിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളം. എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നേട്ടം നമുക്ക് അവകാശപ്പെടാനാവില്ല. ഈ വിടവ് നികത്തുകയാണ് കിഫ്​ബിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തി​ൻെറ ഗതാഗത മേഖലയിലെ പരിമിതികൾ മറികടക്കാൻ നിർണായക ഇടപെടലുകൾ ഇതിനകം കിഫ്ബി നടത്തിക്കഴിഞ്ഞു. ദേശീയപാതവികസനത്തിന് വേണ്ടി വരുന്ന ഭൂമിയേറ്റെടുക്കൽ തുകയുടെ നാലിലൊന്നായ 5374 കോടി രൂപ കിഫ്ബി വഴിയാണ് സംസ്ഥാന സർക്കാർ കണ്ടെത്തിയത്‌. മലയോരഹൈവേ, തീരദേശ ഹൈവേ എന്നിവയൊക്കെ കിഫ്ബി അനുമതി നൽകിക്കഴിഞ്ഞ പദ്ധതികളിൽപെടുന്നു. വൈദ്യുതി പ്രസരണമേഖലയിൽ 5200 കോടി രൂപ മുതൽമുടക്കിൽ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി യാഥാർഥ്യമാകുന്നു. 4380 കോടി രൂപ ​െചലവിൽ 70 കുടിവെള്ള പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തി​ൻെറ വ്യവസായ വികസനചിത്രം മാറ്റി​െവക്കാൻ കെൽപ്പുള്ള പെട്രോ കെമിക്കൽ പാർക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു. കേരള ജനതക്ക്​ ആകമാനം ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ഫൈബർ ശൃംഖലാ പദ്ധതിയായ കെ ഫോൺ 1517 കോടി രൂപ മുതൽമുടക്കിൽ പുരോഗമിക്കുകയാണ്. ഇതിനുപുറ​െമ മറ്റു ഭരണവകുപ്പുകൾ നടപ്പാക്കുന്ന 4500 കോടി രൂപയുടെ വിവിധ പദ്ധതികളും പ്രവൃത്തിപഥത്തിലാണ്. പദ്ധതികളുടെ സമയക്രമത്തിനൊപ്പം സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ കിഫ്ബിയുടെ പരിശോധനാസംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്‌. പദ്ധതികളുടെ ഗുണനിലവാരം, പ്രവൃത്തികളിലെ കാര്യക്ഷമത എന്നിവക്കൊപ്പംതന്നെ കൃത്യതയുള്ള ഒരു ആസ്തിബാധ്യതാ നിർവഹണ (അസറ്റ് ലയബിലിറ്റി) രീതിക്കും കിഫ്ബി ഊന്നൽ കൊടുക്കുന്നു. സുതാര്യമായ ഇത്തരം സംവിധാനങ്ങൾ കിഫ്ബിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് നിരന്തരം ഉറപ്പുവരുത്തുന്നു. ഇതുതന്നെയാണ് ദേശീയ അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താൽപര്യവും ആകർഷിക്കാൻ കിഫ്ബിയെ പ്രാപ്തമാക്കുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.