കണ്ടെയ്​ന്‍മെൻറ്​ സോണ്‍ പ്രഖ്യാപിച്ചു

കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: നഗരസഭക്ക്​ കീഴിലെ അയ്യൻകാളി നഗര്‍(ചെല്ലമംഗലം വാര്‍ഡ്), തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊട്ടുമുക്ക്, പുളിമൂട്, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കൈവന്‍കാല, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം എന്നീ വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു. കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പിന്‍വലിച്ചു തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട, അയിരൂപ്പാറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കാളിപ്പാറ, നന്ദിയോട്, ആലുംകുഴി, കരകുളം ഗ്രാമപഞ്ചായത്തിലെ മുദിശാസ്താംകോട്, ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം എന്നീ വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ നിന്ന്​ ഒഴിവാക്കിയതായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.