യുവാക്കൾ അറസ്​റ്റിൽ

വിതുര: വിനോദസഞ്ചാരം നിരോധിച്ച പൊന്മുടിയിൽ മദ്യലഹരിയിൽ അതിക്രമിച്ച് കടക്കുകയും തടയാൻ ശ്രമിച്ച വനം അധികൃതരെ ആക്രമിക്കുകയും ചെയ്ത പ്രതികൾ അറസ്​റ്റിൽ. വലിയവേളി എസ്.എസ് ഭവനിൽ സാജൻകുമാർ (34), പള്ളിത്തുറ സൗത്തിൽ തുമ്പ വി.എസ്​.എസ്​.സി കോളനി ക്വാർട്ടേഴ്സ് നമ്പർ സി70ൽ അനീഷ് (32), വലിയവേളി പുഷ്പവിലാസംവീട്ടിൽ സോളമൻ (35) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോവിഡിനെത്തുടർന്ന് ഏതാനും മാസങ്ങളായി പൊന്മുടിയിൽ വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ പ്രതികളെ ഫോറസ്​റ്റ്​ അധികൃതർ വിവരം ധരിപ്പിച്ചു. എന്നാൽ മദ്യലഹരിയിലായിരുന്നവർ വാഹനം കൊണ്ട് ചെക്പോസ്​റ്റ്​ ഇടിച്ചുതകർത്ത് പ്രവേശിക്കാൻ ശ്രമിക്കുകയും ഉ​േദ്യാഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിതുര പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.