കെ.എസ്​.ടി.എ നിർമിച്ച വീട് അഭിരാമിയുടെ കുടുംബത്തിന് കൈമാറി

ബാലരാമപുരം: നട്ടെല്ലിലെ മജ്ജയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിക്ക് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്​.ടി.എ ) നിർമിച്ച വീട് കുടുംബാംഗങ്ങൾക്ക് സമർപ്പിച്ചു. സമർപ്പണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി നിർവഹിച്ചു. അധ്യാപക സംഘടനകൾക്കും വികസനത്തെ ഇല്ലായ്മ ചെയ്യാനൊരുങ്ങുന്നവർക്കുമുള്ള താക്കീതാണ് ഭവന നിർമാണ സമർപ്പണമെന്ന് കോടിയേരി പറഞ്ഞു. ജില്ല പ്രസിഡൻറ് സിജോവ് സത്യൻ അധ്യക്ഷനായി. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും ചേർന്ന് വീടി​ൻെറ താക്കോൽ അഭിരാമിയുടെ അമ്മ നിഷക്കും സഹോദരി അനഘക്കും കൈമാറി. നിർമാണത്തിന് മേൽനോട്ടം വഹിച്ച വിശ്വനാഥനെയും കാമി ബാബുവിനെയും ആദരിച്ചു. യോഗത്തിൽ സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ.എസ്. വസന്തകുമാരി, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രെഡറിക് ഷാജി, കെ.എസ്​.ടി.എ നേതാക്കളായ പി.വി. രാജേഷ്, എ. നജീബ്, എം.എസ്. പ്രശാന്ത്, ബെൻ റെജി, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി എം. ബാബുജാൻ, ബി.പി.സി അയ്യപ്പൻ, വാർഡംഗം, എ. കുമാർ, എസ്.കെ സുരേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി വി. അജയകുമാർ സ്വാഗതവും കൺവീനർ ആർ. വിദ്യാവിനോദ് നന്ദിയും പറഞ്ഞു. പുതിച്ചൽ ഗവ യു.പി.എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിരാമിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. വെല്ലൂർ മെഡിക്കൽ കോളജിലെ ചികിത്സയിലിരിക്കെയാണ്​ കുട്ടി മരിച്ചത്​. ചിത്രം abhirami.jpg കെ.എസ്​.ടി.എ നിർമിച്ച അഭിരാമി ഭവ​ൻെറ താക്കോൽദാനം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.