കോവിഡ്​ ഭേദപ്പെട്ടവരെ എതിരേറ്റത്​ കള്ളൻ കാലിയാക്കിയ വീട്​

കാട്ടാക്കട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ 11 ദിവസം ആശു​പത്രിയിൽ കഴിഞ്ഞ്​ മടങ്ങിയെത്തിയവരെ വ​ര​േവറ്റത്​ കള്ളൻ കാലിയാക്കിയ വീട്​. കുറ്റിച്ചല്‍ അരുകില്‍ സ്വദേശി ഷാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വര്‍ണാഭരണങ്ങളും ടി.വിയും മോഷണംപോയി. 18നാണ് ഷാജിക്കും ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ച് വട്ടപ്പാറ കോവിഡ് സൻെററില്‍ പ്രവേശിപ്പിച്ചത്​. ഷാജിയുടെ ഭാര്യക്ക് രോഗമുക്തി നേടാത്തതിനാല്‍ ഇപ്പോഴും കോവിഡ് സൻെററിലാണ്. വീട്ടമ്മ എത്തിയ ശേഷമേ വീട്ടിലെ എന്തെല്ലാം നഷ്​ടപ്പെ​െട്ടന്ന കൃത്യതമായ വിവരം ലഭിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.