മുസ്​ലിം അസോസിയേഷൻ-മാധ്യമം അവാർഡ്​ മീറ്റ്​

താൽപര്യം സർഗാത്​മകതയുടെ വേരുകൾ സൃഷ്​ടിക്കുന്നു -അലക്​സാണ്ടർ ജേക്കബ്​ തിരുവനന്തപുരം: മുസ്​ലിം അസോസിയേഷനും മാധ്യമവും സംയുക്​തമായി സംഘടിപ്പിച്ച ഒാൺലൈൻ എക്​സലൻറ്​ അവാർഡ്​ മീറ്റ്​ അലക്​സാണ്ടർ ജേക്കബ്​ ഉദ്​ഘാടനം ചെയ്​തു. താൽപര്യപൂർവം പഠിക്കുന്ന കാര്യങ്ങളാണ്​ കൂടുതൽ സർഗാത്​മകമായ സംഭാവനകൾ ഒരാൾക്ക്​ സമർപ്പിക്കാൻ സാധിക്കുക എന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഒരുകുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നും മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക്​ ഉയർന്ന സ്​കോളർഷിപ്​ നൽകി പഠിപ്പിക്കാൻ തയാറാണെന്നും അധ്യക്ഷപ്രസംഗത്തിൽ മുസ്​ലിം അസോസിയേഷൻ പ്രസിഡൻറ്​ നാസർ കടയറ വ്യക്​തമാക്കി. പഠനത്തിനോടൊപ്പം മനുഷ്യത്വവും വ്യക്​തിത്വവും പടുത്തുയർത്താൻ വിദ്യാർഥികൾക്ക്​ കഴിയണമെന്ന്​ മുഖ്യപ്രഭാഷകൻ ഇ.എം. നജീബ്​ പറഞ്ഞു. മാധ്യമം മാർക്കറ്റിങ്​​ മാനേജർ ടി.എസ്​. സാജിദ്​, മുസ്​ലിം അസോസിയേഷൻ ​ജനറൽ സെക്രട്ടറി അബ്​ദുൽ ലത്തീഫ്​, ട്രഷറർ ഖാജ മുഹമ്മദ്​ എന്നിവർ സംസാരിച്ചു. എ.ആർ.ആർ പബ്ലിക്​ സ്​കൂൾ ​പ്രിൻസിപ്പൽ സതീഷ്​ബാബു, കെ.ടി.സി.ടി ​പ്രിൻസിപ്പൽ മീര എന്നിവർ കുട്ടികൾക്ക്​ പ്രത്യേക മാർഗനിർദേശം നൽകി. േഗ്ലാബൽ ട്രെയിനർ പ്രഫ. ഉമർ ഷിഹാബ്​ സെമിനാർ നയിച്ചു. മുസ്​ലിം അസോസിയേഷൻ എൻജിനീയറിങ്​ കോളജിലെ വിവിധ ഡിപ്പാർട്ട്മൻെറ്​​ ​മേധാവികളായ സജിത പി, പ്രേമലക്ഷ്​മി പി, റെജി എസ്​.എൽ, ഷംന ബി, അമൽ പ്രതാപ്​, അഭയനായർ എന്നിവർ ആശംസകൾ നേർന്നു. മുസ്​ലിം അസോസിയേഷൻ ആർട്​സ്​ ആൻഡ്​ സയൻസ്​ പ്രിൻസിപ്പൽ ഡോ. മധുസൂദനൻ പിള്ള കെ.പി സ്വാഗതവും ജാസ്​മിൻ എം.ആർ നന്ദിയും പറഞ്ഞു. മുഴുവൻ എ പ്ലസ്​ നേടിയ 300ഒാളം വിദ്യാർഥികളും രക്ഷാകർത്താക്കളും ചടങ്ങിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.