മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആറ്റിങ്ങല്‍: സംസ്ഥാന സര്‍ക്കാറി​ൻെറ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ അധീനതയിലുള്ള 10 പൊതുകുളങ്ങളില്‍ . നഗരസഭാങ്കണത്തില്‍ മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യവിതരണം ചെയര്‍മാന്‍ എം. പ്രദീപ് നിര്‍വഹിച്ചു. തുടര്‍ന്ന് ഗ്രാമം ഒമ്പതാം വാര്‍ഡിലെ പണ്ടാരകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയര്‍മാന്‍ എം. പ്രദീപ് നിര്‍വഹിച്ചു. 15000ത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധ കുളങ്ങളിലായി നിക്ഷേപിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ, സെക്രട്ടറി എസ്. വിശ്വനാഥന്‍, വിവിധ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യധാന്യക്കിറ്റ് വിതരണം ആറ്റിങ്ങല്‍: സ്​റ്റുഡൻറ്​ പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ഓണ സമൃദ്ധി എന്ന പേരില്‍ ഭക്ഷ്യധാന്യക്കിറ്റ് വിതരണം സംഘടിപ്പിച്ചു. ജില്ലയില്‍ എസ്.പി.സി പദ്ധതി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ 2000ത്തിലേറെ കുടുംബങ്ങള്‍ക്ക് ഓണത്തിന് ഉപയോഗിക്കാന്‍ പാകത്തിനുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഈ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നടന്നു. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഓണ സമൃദ്ധിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ്​ എല്‍.ആര്‍. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എസ്.പി.സി തിരുവനന്തപുരം റൂറല്‍ ജില്ല നോഡല്‍ ഓഫിസര്‍ വി.എസ്. ദിനരാജ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, അസി.ജില്ലാ നോഡല്‍ ഓഫിസര്‍ റ്റി.എസ്. അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ എന്‍. സാബു, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീജന്‍ ജെ. പ്രകാശ് എന്നിവര്‍ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.