ശമ്പളവും പെൻഷനുകളും; വിതരണം ചെയ്​തത്​ ഏഴായിരത്തിൽപരം കോടി രൂപ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി. ശമ്പളം, ബോണസ്, ഫെസ്​റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എന്നിവക്കായി 2,304.57 കോടി രൂപയാണ്​ ചെലവഴിച്ചത്​. സര്‍വിസ് പെന്‍ഷന്‍ 1,545 കോടി, സാമൂഹികസുരക്ഷ പെന്‍ഷന്‍ 1,170.71 കോടി, ക്ഷേമനിധി പെന്‍ഷന്‍ സഹായം 158.85 കോടി, ഓണക്കിറ്റ് 440 കോടി, നെല്ല് സംഭരണം 710 കോടി, ഓണം റേഷന്‍ 112 കോടി, കണ്‍സ്യൂമര്‍ഫെഡ് 35 കോടി, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നിവക്ക്​ കെ.എസ്.ആർ.ടി.സിക്ക് 140.63 കോടി, ആശാ വര്‍ക്കര്‍മാര്‍ 26.42 കോടി, സ്കൂള്‍ യൂനിഫോം 30 കോടി എന്നിങ്ങനെയാണ്​ മറ്റുള്ളവക്ക്​ അനുവദിച്ചത്​. ഇതിനുപുറമെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.