ഇതരസംസ്​ഥാനങ്ങളിൽ നിന്നുള്ളവർക്കും പൂക്കച്ചവടത്തിന്​ അനുമതി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കച്ചവടക്കാരെയും ഓണക്കാലത്ത് കര്‍ശന നിബന്ധനകള്‍ക്ക്​ വിധേയമായി കച്ചവടത്തിന് അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി. പൂക്കളുമായി വരുന്നവര്‍ ഇ-ജാഗ്രത രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉള്‍പ്പെടെ സുരക്ഷ നിബന്ധനകളും പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കുകയും അത് കഴിഞ്ഞയുടനെ കൈകള്‍ വൃത്തിയാക്കുകയും വേണം. കച്ചവടക്കാര്‍ ഇടകലര്‍ന്നുനില്‍ക്കരുത്. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. കാഷ്​ലെസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൂക്കളം ഒരുക്കുന്നവര്‍ക്കും കൃത്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.