തീപിടിത്തം: അന്വേഷണസമിതിയെ സഹായിക്കാൻ നിയോഗിച്ചവർ ഭരണപക്ഷ അനുഭാവികളെന്ന്​ ആക്ഷേപം

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റ് പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് പ്രോട്ടോകോള്‍ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഭരണപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരെയെന്ന്​ ആക്ഷേപം. ഇത്​ അന്വേഷണം അട്ടിമറിക്കാനാണെന്നാണ്​ ആക്ഷേപം. ഡിറ്റാസ്​റ്റർ മാനേജ്​മൻെറ്​ കമീഷൻ ഡോ. എ. കൗശിക​ൻെറ നേതൃത്വത്തിലെ സമിതിയെയാണ്​ സർക്കാർ നിയോഗിച്ചത്​. എന്നാൽ, ഫയലും രജിസ്​റ്ററുകളും സംബന്ധിച്ച വിവരങ്ങൾ കൈമാറാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെക്കുറിച്ചാണ്​ ആക്ഷേപം. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ വേണമെന്നാണ് കൗശികൻ ചീഫ്​ സെക്രട്ടറിയോട്​ ആവശ്യപ്പെട്ടത്​. എന്നാൽ, അത്​ ലംഘിക്കപ്പെ​െട്ടന്നാണ്​ വ്യക്തമാകുന്നത്​. ഈ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാകും അന്വേഷണം മുന്നോട്ടുപോകുക. അണ്ടര്‍ സെക്രട്ടറി എ.പി. രാജീവന്‍, സെക്​ഷന്‍ ഓഫിസര്‍ സുദര്‍ശന്‍, അസിസ്​റ്റൻറുമാരായ ഹരി പി.നായര്‍, പ്രമോദ് എന്നിവരെയാണ് പൊതുഭരണവിഭാഗം നിയോഗിച്ചത്. ഇവർ ജോലി ചെയ്ത വിഭാഗത്തിലാണ് തീപടര്‍ന്നത്. തീപടര്‍ന്ന ദിവസം തന്നെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തീപിടിത്തത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.