പി.എസ്​.സിയുടെ വിലക്ക്​ പ്രതിഷേധാർഹം -വി.എം. സുധീരൻ

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ വന്നിട്ടും നിയമനങ്ങൾ കിട്ടാത്ത ഉദ്യോഗാർഥികളിൽ ചിലർ മനോവിഷമം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു എന്നതി​ൻെറ പേരിൽ അവർക്ക് മൂന്നുവർഷത്തേക്ക് പി.എസ്​.സിയുടെ വിവിധ തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന്​ വിലക്കേർപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് വി.എം. സുധീരൻ. പി.എസ്​.സി റാങ്ക് ലിസ്​റ്റ്​ നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനം നടത്തുന്നതിന് സംസ്ഥാനസർക്കാറും പി.എസ്​.സിയും തമ്മിൽ നടത്തിവരുന്ന ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പി.എസ്​.സിയുടെ വിചിത്രമായ നടപടി. വിശ്വാസ്യത സ്വയം തകർക്കുന്ന തെറ്റായ നടപടികളുമായി ഇപ്പോഴത്തെ ചെയർമാനും കൂട്ടരും മുന്നോട്ട് നീങ്ങുകയാണെന്നും സുധീരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.