കുഞ്ഞുവീടി​െൻറ താക്കോൽ എം.പി കുടുംബത്തിന് കൈമാറി

കുഞ്ഞുവീടി​ൻെറ താക്കോൽ എം.പി കുടുംബത്തിന് കൈമാറി കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ വരിക്കപ്പള്ളികോണത്ത് മധു-സുനിത ദമ്പതികളുടെ കുടുംബത്തിന് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധിപേരുടെ സഹായത്തോടെ നിർമിച്ചുനൽകിയ കുഞ്ഞുവീടി​ൻെറ താക്കോൽ കുടുംബത്തിന് കൈമാറി. വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ വീടു സന്ദർശിക്കാനെത്തിയ അടൂർ പ്രകാശ് എം.പി വീടി​ൻെറ താക്കോൽ മാതൃക കൈമാറി. സൗഹൃദ കൂട്ടായ്മയുടെ അമരക്കാരായ കിരൺ, സിജു, മഞ്ചേഷ്, സുജിത്ത്, സുരേഷ്, ഷിജു എന്നിവർ പങ്കെടുത്തു. കൂട്ടായ്മക്കൊപ്പം നിന്ന് നിർമാണത്തിൽ പങ്കാളികളായ വിവിധ സ്ഥാപനങ്ങളും കുടുംബത്തി​ൻെറ സന്തോഷത്തിൽ പങ്കുചേരാനെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.