പ്രശാന്ത് ഭൂഷ​െനതിരായ നടപടി അസഹിഷ്ണുതയുടെ പ്രതിഫലനം -മേധ പട്കർ

തിരുവനന്തപുരം: പ്രശാന്ത് ഭൂഷനെതിരായ കോടതി നടപടികൾ അദ്ദേഹത്തി​ൻെറ സാമൂഹിക നിലപാടുകളോടുള്ള ഭരണകൂടത്തി​ൻെറ രാഷ്​ട്രീയ അതൃപ്തി വെളിപ്പെടുത്തുന്നതാണെന്ന്​ മേധ പട്കർ. പ്രശാന്ത് ഭൂഷന്​ പിന്തുണ പ്രഖ്യാപിച്ച്​ ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആദിവാസികളും ദലിതരുമുൾ​െപ്പടെ സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി നിലകൊണ്ട വ്യക്തിയാണ് പ്രശാന്ത് ഭൂഷൺ. പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ് ഒരു അടിസ്ഥാനവുമില്ലാത്ത കോടതി നടപടിയിലൂടെ അദ്ദേഹത്തെ നിശബ്​ദമാക്കാമെന്ന്​ ഭരണകൂടം വ്യാമോഹിക്കുന്നതെന്നും മേധ പട്കർ പറഞ്ഞു. പ്രഫ.കെ. അരവിന്ദാക്ഷൻ, അഡ്വ. കാളീശ്വരം രാജ്, ബി.ആർ.പി. ഭാസ്കർ, ഡോ.വി. വേണുഗോപാൽ, എം. ഷാജർഖാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.