കാട്ടാക്കട ജലസംരക്ഷണ പദ്ധതിക്ക്​ ജല ഇന്നവേഷൻ അവാർഡ്

കാട്ടാക്കട: മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിക്ക് ദേശീയ ജല ഇന്നവേഷൻ അവാർഡ് ലഭിച്ചു. കേന്ദ്ര സർക്കാറി​ൻെറ ജലശക്തി മന്ത്രാലയം രാജ്യത്ത് നടപ്പാക്കുന്ന ജലസംരക്ഷണ രംഗത്തെ നൂതന ആവിഷ്കാരങ്ങളെ അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് അവാർഡ്. 17 വ്യത്യസ്ത വിഭാഗങ്ങളിലാണ് ഈ വർഷം ജല ഇന്നവേഷൻ അവാർഡ് നൽകുന്നത്. മഴവെള്ള സംഭരണത്തിലെ നൂതന ആവിഷ്കാരം എന്ന വിഭാഗത്തിലാണ് കാട്ടാക്കട ജലസമൃദ്ധി പദ്ധതിക്ക് അവാർഡ് ലഭിച്ചതെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. ജലസമൃദ്ധി പദ്ധതിക്ക് പൊതുജനസേവന രംഗത്തെ നൂതന ആവിഷ്കാരത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.