ഹാസ്യകലാകാരൻ ഷാബുരാജി​െൻറ കുടുംബത്തി​ന്​ വീട്​ കൈമാറി

ഹാസ്യകലാകാരൻ ഷാബുരാജി​ൻെറ കുടുംബത്തി​ന്​ വീട്​ കൈമാറി സത്യൻ എം.എൽ.എ വീട് തുറന്നുനൽകി കല്ലമ്പലം: അന്തരിച്ച ഹാസ്യ കലാകാരൻ ഷാബുരാജി​ൻെറ വീടി​ൻെറ പണി പൂർത്തീകരിച്ച് താക്കോൽ കൈമാറി. അഡ്വ.ബി. സത്യൻ എം.എൽ.എയുടെ അഭ്യർഥന മാനിച്ച് എം.എൽ.എയുടെ സമീപവാസിയും സുഹൃത്തുമായ ദു​ൈബയിലെ സംരംഭകൻ കോശി മാമ്മൻ, ഭാര്യ ലീല കോശി എന്നിവർ ചേർന്നാണ് സാമ്പത്തിക സഹായം ചെയ്തത്. ഷാബുരാജി​ൻെറ ചികിത്സയെ തുടർന്ന് കടക്കെണിയിലാകുകയും മരണത്തെ തുടർന്ന് അടച്ചുറപ്പില്ലാത്ത വീട്ടിൽ ഷാബുരാജി​ൻെറ വിധവ ചന്ദ്രിക, മക്കളായ ജീവൻ, ജ്യോതി, ജിത്തു, ജിഷ്ണു എന്നിവരുമായി കഴിയേണ്ടുന്ന അവസ്ഥക്ക് എം.എൽ.എയുടെ സമയോചിത ഇടപെലോടെ പരിഹാരം ഉണ്ടാകുകയുമായിരുന്നു. മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷൻ സെറ്റ് എം.എൽ.എ വാങ്ങി നൽകി. കരവാരംഗ്രാമ പഞ്ചായത്ത് ഓണക്കിറ്റും രാജകുമാരി ഗ്രൂപ്​ ഓണക്കോടികളും കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ, വൈസ് പ്രസിഡൻറ്​ സുരേഷ് കുമാർ, വി.എസ്. പ്രസന്ന, സുനി പ്രസാദ്, സജീർ രാജകുമാരി, അബ്​ദുൽ അസീസ് എന്നിവരും എം.എൽ.എയോടൊപ്പം എത്തിയിരുന്നു. കാപ്​ഷൻ Veedu ഷാബുരാജി​ൻെറ കുടുംബത്തിന് നിർമിച്ചുനൽകിയ വീട് ബി. സത്യൻ എം.എൽ.എ തുറന്നുനൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.