സുന്നി സംഘടനകൾ യോജിച്ച് മുന്നേറണം -ദക്ഷിണ

കൊല്ലം: കേരളത്തിലെ സുന്നി സംഘടനകള്‍ മഹത്തായ ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്ന സമാന സംഘടനകളാണെന്നും യോജിച്ച് മുന്നേറണമെന്നും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സമിതി. പൊതു വേദിയുണ്ടാക്കാന്‍ മുന്‍കൈയെടുക്കും. നിക്കാഹിന് ഇസ്​ലാം ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ പൂർണമാകാത്തതിനാല്‍ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ അസാധുവാണ്​. കേന്ദ്ര സര്‍ക്കാറിൻെറ വിദ്യാഭ്യാസ നയത്തിലെ തെറ്റായ വശങ്ങള്‍ക്കെതിരെയും വിവാഹ പ്രായപരിധി ഉയര്‍ത്തുന്നതിനെതിരെയും പ്രമേയം പാസാക്കി. കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ചേലക്കുളം അബുല്‍ ബുഷ്‌റാ മൗലവി അധ്യക്ഷത വഹിച്ചു. സി.എ. മൂസാ മൗലവി, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എ.കെ. ഉമര്‍ മൗലവി, ഹസന്‍ ബസ്വരി മൗലവി, എന്‍.കെ. അബ്​ദുല്‍ മജീദ് മൗലവി, എം.എം. ബാവാ മൗലവി, പാച്ചലൂര്‍ അബ്​ദുല്‍ സലീം മൗലവി, മൈലാപ്പൂര്‍ ഷൗക്കത്താലി മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.