'സ്പീക് അപ് കേരള' സത്യഗ്രഹം ഇന്ന്​

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം എന്നിവ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ്​ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ സത്യഗ്രഹം നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ​െബഹനാന്‍ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ വടക്കാഞ്ചേരി ടൗണില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. കോവിഡിൻെറ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും യു.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.