ഗണേശ വിഗ്രഹ നിമജ്ജനം നടത്തി

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്​റ്റ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച്​ ഗണേശ വിഗ്രഹ നിമജ്ജനം തലസ്​ഥാനത്ത് നടന്നു. തലസ്​ഥാന നഗരിയിൽ പൂജ ചെയ്ത ഗണേശ വിഗ്രഹങ്ങളാണ് ശംഖുംമുഖം ആറാട്ടുകടവിൽ നിമജ്ജനം ചെയ്തത്. കിഴക്കേകോട്ടയിൽ പ്രതിഷ്ഠിച്ച വിഗ്രഹം ഒമ്പത്​ ദിവസത്തെ ആചാരപരമായ പൂജാചടങ്ങുകൾ പൂർത്തിയാക്കി. ഉച്ചക്ക്​ 1.30ന് പഴവങ്ങാടി ഗണപതി ക്ഷേത്രനടയിൽ ദീപം തെളിയിച്ച് നാളികേരം ഉടച്ചശേഷമാണ് വിഗ്രഹങ്ങൾ നിമജ്ജനത്തിന്​ ശംഖുംമുഖത്തേക്ക് നീങ്ങിയത്. നിമജ്ജനത്തിന് മുന്നേടിയായി ശംഖുമുഖത്ത് പ്രത്യക്ഷ ഗണപതിപൂജ നടന്നു. ശ്രീപത്്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രാനന്ദതീർഥ പൂജാചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. നിമജ്ജനയാത്രക്ക്​ ട്രസ്​റ്റ്​ മുഖ്യ കാര്യദർശി എം.എസ്.​ ഭുവനചന്ദ്രൻ, കൺവീനർ ആർ. ഗോപിനാഥൻ നായർ, ഭാരവാഹികളായ ജോൺസൺ ജോസഫ്, രാധാകൃഷ്ണൻ ബ്യൂസ്​റ്റാർ, സലിം മാറ്റപ്പള്ളി, എസ്​.ആർ, കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, കെ. ബാഹുലേയൻ നായർ, ഡോ. അശോകൻ, ബാജി ഗോവിന്ദൻ, ചെങ്കൽ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.